Connect with us

Kannur

തലശ്ശേരി–മാഹി മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

Published

on

Share our post

കണ്ണൂർ : തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ വേണ്ടൂ. എന്നാൽ, ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ 4 മിനിറ്റ് വരെ എടുക്കുന്നുണ്ട്.

നിലവിൽ‍, പ്രത്യേക വരിയില്ലാത്തതിനാൽ ഫാസ്ടാഗുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിൽക്കിടന്നേ മതിയാകൂ. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകേണ്ടതിനാൽ വാഹനങ്ങളിൽ നിന്നുള്ളവരും ടോൾ പിരിവ് ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാകുന്നുണ്ട്.ആറുവരി ബൈപാസ് ടോൾ പ്ലാസയിലെത്തുമ്പോൾ രണ്ടുവരിയായി മാറുന്നതും ഗതാഗക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ബൈപാസ് നിർമിച്ച കരാർ കമ്പനി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്

∙ 3 വരിയുള്ള വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിങ് വേണ്ട.

∙ ഏതു പാതയിലുള്ള വാഹനവും മുന്നിലെ വാഹനത്തെ മറികടക്കാൻ, കണ്ണാടികൾ നോക്കി സിഗ്നൽ നൽകിയശേഷം തൊട്ടു വലതുവശത്തുള്ള ലെയിനിലൂടെ മറികടന്നു തിരിച്ചു പഴയ പാതയിലേക്കു തന്നെ വരേണ്ടതാണ്.

∙ സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സിഗ്നൽ നൽകി മെർജിങ് ലെയിനിലൂടെ വേഗം വർധിപ്പിച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

∙ കുറെദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്നു മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.

∙ ലെയിൻ ട്രാഫിക് പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടർ വാഹന നിയമം 177 എ പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരും.

∙ ടയർ കണ്ടീഷൻ കുറഞ്ഞ വാഹനങ്ങൾ ഒരു കാരണവശാലും അതിവേഗത്തിൽ യാത്ര ചെയ്യരുത്. 

∙ മൾട്ടി ലെയ്നിൽ അനാവശ്യമായി വാഹനം നിർത്തരുത്. തകരാർ മൂലം വാഹനം നിർത്തേണ്ടി വന്നാൽ സൂചനാബോർഡുകൾ, പാർക്കിങ് ലൈറ്റ് എന്നിവയെല്ലാം ഉപയോഗിക്കണം.

∙ നിലവിൽ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് ബൈപാസിൽ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. 

എന്താണ് ഫാസ്ടാഗ്

റോഡ് ടോൾബൂത്തുകളിൽ നേരിട്ടു പണമടയ്ക്കാതെ, പ്രീപെയ്ഡ് രീതിയിൽ പണമടച്ച് കാലതാമാസം കൂടാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്.

എങ്ങനെ ലഭിക്കും

ബാങ്കുകളിൽനിന്നു ചെറിയ തുക നൽകി ഫാസ്ടാഗ് വാങ്ങാൻ സാധിക്കും. ഇതിലൂടെ 5 വർഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. 100 രൂപ മുതൽ ഒരു ലക്ഷം വരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഓൺലൈൻ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം.ബൈപാസിൽ രണ്ടിടത്തുള്ള ഫാസ്ടാഗ് കിയോസ്‌ക് വഴിയും ഫാസ്ടാഗ് എടുക്കാം.വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് പതിപ്പിക്കണം. രാജ്യത്തെ ഏത് ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോഴും ഈ ടാഗ് തിരിച്ചറിഞ്ഞ് പണം ഈടാക്കും.

ഫാസ്​ടാഗ് ഇല്ലെങ്കിൽ

ടോൾപ്ലാസകളിൽ പണം നേരിട്ടു നൽകി ചെലാൻ വാങ്ങാൻ മിനിറ്റുകൾ എടുക്കുമ്പോൾ, ഫാസ്ടാഗ് വഴി വാഹനം നിർത്താതെ 3 സെക്കൻഡുകൾക്കുള്ളിൽ ടോൾപ്ലാസ മറികടക്കാം. ഇന്ധന–സമയലാഭം ഉറപ്പ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ബൈപാസ് ടോൾപ്ലാസയിൽ ഇരട്ടിത്തുക നൽകണം.

ഒരു മിനിറ്റ്; 6 വാഹനം

ഉദ്ഘാടന ദിവസം ഒരു മിനിറ്റിൽ ബൈപാസിലൂടെ കടന്നുപോയതു ശരാശരി ആറു വാഹനങ്ങൾ. ടോൾപ്ലാസയിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ കുരുക്കിൽപെട്ടതു കണക്കിലെടുത്ത് എമർജൻസി വാഹനങ്ങൾക്ക് പ്രത്യേക ലെയിൻ ക്രമീകരിക്കാൻ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ടോൾപ്ലാസയ്ക്കു സമീപം രണ്ടാമത്തെ ലെയിനാണ് എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാനായി ക്രമീകരിക്കുക. 


Share our post

Kannur

മിനി ജോബ് ഫെയര്‍ നാളെ

Published

on

Share our post

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്

Published

on

Share our post

കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!