എല്‍.പി.ജി സബ്സിഡിക്ക് അപേക്ഷിക്കാം
കണ്ണൂർ: മത്സ്യബന്ധനയാനങ്ങളില്‍ മണ്ണെണ്ണ എഞ്ചിനുപകരം എല്‍.പി.ജി എഞ്ചിനാക്കുന്നതിനുള്ള കിറ്റിനും എല്‍. പി. ജി സിലിണ്ടറിനും സബ്സിഡി നല്‍കുന്നു. പരമാവധി 52,500 രൂപ വരെയാണ് സബ്സിഡി ലഭിക്കുക.
താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മത്സ്യബന്ധന യാനം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിഷിംഗ് ലൈസന്‍സ്, മണ്ണെണ്ണ പെര്‍മിറ്റ് കാര്‍ഡുകളുടെ പകര്‍പ്പ്, ക്ഷേമനിധി ബോര്‍ഡിന്റെ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 25നകം ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സംഘം വഴി മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9526041123, 9526041270.