Connect with us

MATTANNOOR

തലശ്ശേരി- കൊടുവള്ളി- മമ്പറം- മട്ടന്നൂർ റോഡ് വികസന അലൈൻമെന്റിൽ മാറ്റം വേണമെന്ന് ഭൂവുടമകൾ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് ഭൂവുടമകൾ. റോഡ് വിമാനത്താവള ഗേറ്റ് മുതൽ വായന്തോട് വരെ നീട്ടുന്ന ഭാഗത്ത് ഇരുവശത്തു നിന്നും തുല്യമായി സ്ഥലമേറ്റെടുക്കണമെന്നും ഇതുവഴി കുടിയൊഴിപ്പിക്കുന്ന വീടുകളുടെയും വസ്തുവകകളുടെയും എണ്ണം കുറയ്ക്കാമെന്നാണ് ഇവരുടെ വാദം.

നിലവിൽ റോഡിന്റെ ഒരു വശത്തു നിന്ന് കൂടുതൽ സ്ഥലമേറ്റെടുക്കുന്ന തരത്തിലാണ് അലൈൻമെന്റ് ഉള്ളത്. റോഡ് വികസനത്തിനുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചേർന്ന ഭൂവുടമകളുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. എന്നാൽ ഒരു ഭാഗത്ത് കല്ലേരിക്കര തോട് ഉൾപ്പടെ ഉള്ളതിനാലാണ് ഒരു വശം ചേർന്ന് കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടി വരുന്നതെന്ന് കെ.ആർ.എഫ്.ബി, റവന്യൂ അധികൃതർ യോഗത്തിൽ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായ ഐഡക്ക് എന്ന ഏജൻസിയാണ് സർവേ നടത്തി അലൈൻമെന്റ് തയ്യാറാക്കിയത്.

വളവുകളും കയറ്റിറക്കങ്ങളും കുറച്ചുകൊണ്ട് നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിമാനത്താവളത്തിലേക്ക് റോഡ് നിർമ്മിക്കുന്നത്. അലൈൻമെന്റിൽ മാറ്റം ബുദ്ധിമുട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കല്ലേരിക്കര മുതൽ വായന്തോട് വരെയുള്ള റോഡിന്റെ ഒരു വശത്ത് നിന്ന് കൂടുതൽ സ്ഥലമേറ്റെടുക്കുന്നതിനെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു. നിരവധി വീടുകളും സ്‌കൂളടക്കമുള്ള സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടി വരുന്ന വിധത്തിലാണ് റോഡിന്റെ അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഏറ്റെടുക്കേണ്ടത് 39.93 ഹെക്ടർ

തലശ്ശേരി-കൊടുവള്ളി- മട്ടന്നൂർ വരെ 24.5 കിലോമീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കാൻ 39.93 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട ഏഴു വില്ലേജുകളിൽ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്. തൃക്കാക്കര ഭാരത് മാതാ സ്‌കൂൾ ഒഫ് സോഷ്യൽ വർക്കാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലമേറ്റെടുപ്പിനായി വകയിരുത്തിയത്  423.72 കോടി.

ഭൂമി നഷ്ടമാകുന്നവർ 1110

വീടുകൾ 749

കടകൾ 140

സ്കൂളുകൾ 02

പൊതുസ്ഥാപനങ്ങൾ 15

മുറിച്ചുമാറ്റേണ്ടുന്ന മരങ്ങൾ 4441


Share our post

MATTANNOOR

മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

Published

on

Share our post

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.


Share our post
Continue Reading

MATTANNOOR

ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

Published

on

Share our post

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Share our post
Continue Reading

MATTANNOOR

അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ്‌ ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!