ആതുര ശുശ്രൂഷയിൽ അൻപതാണ്ട് തികച്ച ഡോ.വി.രാമചന്ദ്രന് പൗരസ്വീകരണം

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷ രംഗത്ത് അൻപതാണ്ട് തികച്ച പേരാവൂർ രശ്മി ആസ്പത്രി എം.ഡി ഡോ.വി.രാമചന്ദ്രന് പൗരസ്വീകരണം നല്കി. സിനിമാ നിർമാതാവും നടനുമായ ഡോ.അമർ രാമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റും ശാന്തി നികേതൻ ഇംഗ്ലീഷ് സ്‌കൂളും സംഘടിപ്പിച്ച ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, എം. ശൈലജ, കെ.എ. രജീഷ്, എ.കെ. ഇബ്രാഹിം, ഡോ.എ. സദാനന്ദൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, പി.വി. ദിനേശ് ബാബു എന്നിവർ സംസാരിച്ചു.