തെറ്റുവഴി മരിയ ഭവനിൽ ചർമ്മരോഗ നിർണയവും സൗജന്യ ചികിത്സയും

പേരാവൂർ : യൂത്ത് കോൺഗ്രസ് പേരാവൂർ ടൗൺ കമ്മിറ്റിയും മംഗളോദയം ആയുർവേദ ഔഷധശാലയും സംയുക്തമായി തെറ്റുവഴി മരിയ ഭവനിൽ ചർമ്മരോഗ നിർണയവും സൗജന്യ ചികിത്സയും ചികിത്സാ ക്യാമ്പും നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. കെ. സാജിർ അധ്യക്ഷത വഹിച്ചു. അജ്നാസ് പടിക്കലകണ്ടി, രാജൻ മാസ്റ്റർ, ഡോ. അനൂപ് ഹരിദാസ്, നിർമല എന്നിവർ സംസാരിച്ചു.