പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് പ്രതിഷേധം

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ, ലിസി ജോസഫ്, പി. അബൂബക്കർ, പി.പി. മുസ്തഫ, കെ. സുഭാഷ്, ബൈജു വർഗീസ്, പി.പി. നൂറുദ്ദീൻ, ഷിജിന സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.