തിരുനെല്ലിയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു; എട്ടു പേർക്ക് പരിക്ക്

മാനന്തവാടി: തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ജമാൽ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ന് തിരുനെല്ലി അപ്പപ്പാറ – തോൽപ്പെട്ടി റോഡിലെ ചേകാടിയിലായിരുന്നു. അപകടം.
ആറ് അസം സ്വദേശികളും ഡ്രൈവർ ഉൾപ്പെടെ അഞ്ചു മലയാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും വയനാട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷൻ്റെ ജോലിയെടുക്കുന്ന കരാർ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.