എൻ.ഡി.എ സ്ഥാനാർഥി സി.രഘുനാഥ് മലയോരത്തെത്തി

പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ അൻപതാണ്ട് പിന്നിട്ട പേരാവൂരിലെ ഡോ. വി. രാമചന്ദ്രൻ, വ്യവസായിയും പുരളിമല മുത്തപ്പൻ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റുമായ കെ.കെ. മോഹൻദാസ്, പി.സി. ഭാസ്‌കരൻ തുടങ്ങിയവരെ സന്ദർശിച്ചു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, പേരാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി. സന്തോഷ്, ജനറൽ സെക്രട്ടറി സി. ആദർശ്, സി. രജീഷ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി, പനക്കൽ ശ്രീനിവാസൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.