പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ കോഴ്‌സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് 20 പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോര്‍സ് മനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ജനറല്‍ ടൂറിസം, ഓപ്പറേഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പ്പിലല്‍ മാനേജ് എന്നിവയില്‍ പഠിക്കാം
എംകോം (ഫിനാന്‍സ്), എം.എ ഇംഗ്ലീഷ്, ഹിന്ദി, സോഷ്യോളജി എന്നീ നാല് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണുള്ളത്. ബി.ബി.എ,ബികോം, ബി.എ ഇംഗ്ലീഫ്, ബി.എ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യുണിക്കേഷന്‍ എന്നീ 8 ബിരുദ പ്രോഗ്രാമുകളുമുണ്ട്.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, ദ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോ ന്യൂ ഡല്‍ഹി എന്നിവയുടെ അംഗീകാരമുള്ള കോഴ്‌സുകളാണിത്.
ഫീസ്: യുജി പ്രോഗ്രാമുകള്‍ക്ക് വാര്‍ഷിക ഫീസ് 4,975 രൂപ, എം.ബി.എ പ്രോഗ്രാമുകള്‍ക്ക് സെമസ്റ്റര്‍ ഫീസ് 17,500 രൂപ. പിജി പ്രോഗ്രാമുകള്‍ക്ക് വാര്‍ഷിക ഫീസ് 7,425 രൂപ
ഭിന്നശേഷിക്കാര്‍ക്ക് 100 ശതമാനം ഫീസിളവുണ്ട്. ഇന്ത്യന്‍ സായുധ സേനയിലും പാരമിലിറ്ററി ഫോഴ്‌സിലും സേവനമനുഷ്ഠിക്കുന്ന പ്രതിരോധ ഉദ്യാഗസ്ഥര്‍ക്ക്, തടവുകാര്‍, ഒറ്റപ്പെട്ട വനിതകള്‍, വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഗ്രൂപ്പ് ബി,സി, ഡി അനധ്യാപക ജീവനക്കാരനും അവരുടെ മക്കള്‍ക്കും 50 ശതമാനം ഫീസിളവ്
അപേക്ഷ ഫീസ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് 200 രൂപയും, എം.ബി.എ കോഴ്‌സുകള്‍ക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 31. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://dde.pondiuni.edu.in/