വടകര ഡി.വൈ.എസ്.പിയുടെ വാഹനം കത്തി നശിച്ച നിലയിൽ

കോഴിക്കോട്: വടകര ഡി.വൈ.എസ്.പിയുടെ വാഹനം കത്തി നശിച്ച നിലയിൽ. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.