Kerala
നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് അടന്നു ദേഹത്തേക്ക് വീണു; 14കാരന് ദാരുണാന്ത്യം

കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകർന്നുവീണ് 14കാരൻ മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് ആണ് മരിച്ചത്. തൊഴിലാളികള്‍ പണി നിർത്തി പോയതിന് പിന്നാലെ വീടിന്റെ പോർച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ ദേവ്.
Breaking News
കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.എസ്.ആര്.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന് നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Kerala
മുസ്ലിംലീഗ്: ഖാദർ മൊയ്തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

ചെന്നൈ: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്. പി വി അബ്ദുൾ വഹാബാണ് ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾക്ക് ആർക്കും മാറ്റമില്ല.
ഇ ടി മുഹമ്മദ് ബഷീർ എംപി ഓർഗനൈസിംഗ് സെക്രട്ടറിയും എം പി അബ്ദുൾ സമദ് സമാദാനി എംപി സീനിയർ വൈസ് പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്, എം അബ്ദുൾ റഹ്മാൻ, സിറാജ് ഇബ്രാഹിം സേഠ്, ദസ്തകിർ ഇബ്രാഹിം ആഗ, നയാം അക്തർ, കൗസുർ ഹയാത് ഖാൻ, കെ സൈനുൽ ആബ്ദീൻ ( വൈസ് പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ് തങ്ങൾ, ഖൊറും അനീസ് ഒമർ, നവാസ് കനി എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എച്ച് അബുദുൽ ബാസിത്, ടി എ അഹമ്മദ് കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .
ചരിത്രത്തിലാദ്യമായി വനിതകൾ
ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്