കൊച്ചു പൂമ്പാറ്റേ… കൊച്ചു പൂമ്പാറ്റേ…

Share our post

പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ്, തവിട്ട്… പലവർണങ്ങളിൽ ചെറുതും വലുതും ഭീമൻമാരുമായ ചിത്രങ്ങളെ കണ്ടിട്ടുണ്ടാകാം. ചിത്രശലഭമാണെന്ന് അറിയാമെന്നല്ലാതെ മറ്റൊന്നും അവയെക്കുറിച്ച് ആരും അറിയാറും അന്വേഷിക്കാറുമില്ല. ചിത്രശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും തിരിച്ചറിയാനുമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട് ഇപ്പോൾ.

ലോക വന്യജീവിദിനത്തോട് അനുബന്ധിച്ചാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജും മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസും ചേർന്നായിരുന്നു ആപ്പിന്റെ നിർമാണം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ് ജൈവവൈവിധ്യ നിധിയായ മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ. കേരളത്തിൽ കാണപ്പെടുന്ന 336 ഇനം ചിത്രശലഭങ്ങളിൽ 265 എണ്ണത്തിനെ മാങ്കുളത്ത് കണ്ടെത്തിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണത്തിൽ ചിത്രശലഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് 300ലധികം ചിത്രശലഭങ്ങളെ തിരിച്ചറിയുന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.

ടെലിഗ്രാം ബോട്ടിൽ പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷനിൽ ചിത്രശലഭത്തിന്റെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്താൽ അവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. വിദ്യാർഥികൾ, ഗവേഷകർ, വിനോദസഞ്ചാരികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സഹായകമാകുന്ന രീതിയിലാണ് ആപ്പിന്റെ നിർമാണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!