ഐ.ഐ.എം.സി. മലയാളം ജേണലിസം: അപേക്ഷ 20 വരെ

Share our post

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാംപസ് നടത്തുന്ന ഏകവർഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് മാർച്ച് 20 വരെ അപേക്ഷിക്കാം.

യോഗ്യത: ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രിൽ ഏഴിന്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.iimc.gov.in കാണുക.

പൂരിപ്പിച്ച അപേക്ഷകൾ 20-നകം ന്യൂഡൽഹി ഐ.ഐ.എം.സി.യിൽ ലഭിക്കണം. languagecoursesiimc2023@gmail.com എന്ന മെയിലിലേക്കും ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ അയക്കാം. വിവരങ്ങൾക്ക്: 8547482443, 9744838575 (കോട്ടയം കാംപസ്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!