വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് സൂചന.
അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആസ്പത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്.