കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, 16കാരനായി തെരച്ചിൽ തുടരുന്നു

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര് കോളനിയില് നിന്ന് കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അരുൺകുമാർ എന്ന എട്ട് വയസുകാരനാണ് മരിച്ചത്. കോളനിക്ക് സമീപമുള്ള പ്രദേശത്ത് നിന്നും തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കുട്ടി എങ്ങനെ മരിച്ചുവെന്ന കാര്യത്തിൽ പോലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.