തലശേരി കാർണിവൽ ഫുഡ്‌ഫെസ്റ്റ് പത്തു വരെ

തലശേരി: നഗരസഭ കാർണിവലിനോടനുബന്ധിച്ച് കടൽപ്പാലം പരിസരത്ത് നടക്കുന്ന ഫുഡ്‌ഫെസ്റ്റ് പത്തുവരെ നീട്ടി.കാർണിവലിനോടനുബന്ധിച്ച് ആരംഭിച്ച ഫുഡ് ഫെസ്റ്റിവലിന് ദിവസവും വൻ ജനത്തിരക്കാണ് .
വൈകിട്ട് നാലിന് ആരംഭിച്ച് പുലർച്ചെ രണ്ടര വരെ ഫുഡ്‌കോർട്ട് സജീവമാണ്. മനോഹരമായി അലങ്കരിച്ച വഴിയോരങ്ങളും ഫോട്ടോ കോർണറുകളും കുട്ടികൾക്കായുള്ള പ്ലേ ഏരിയയും ചേർന്ന ഫെസ്റ്റിൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
തലശേരി സ്വദേശികളായ നാല് പേരുടെ സ്റ്റാളുകളടക്കം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുപ്പതിലധികം സ്റ്റാളുകൾ ഫെസ്റ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വനസുന്ദരി ചിക്കനും കുട്ടനാടൻ ഷാപ്പ് രുചിയും ഫെസ്റ്റിൽ സൂപ്പർ ഹിറ്റാണ്. തലശ്ശേരിയിലെ ജനങ്ങൾ തങ്ങളെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്ന് സ്റ്റാളുടമകൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ സിഒടി ഷബീർ, എടി ഫിൽഷാദ്, മുഹമ്മദ് ഷുഹൈബ് എന്നിവർ പങ്കെടുത്തു.