Kerala
വരുന്നു കേന്ദ്രത്തിന്റെ ഇരുട്ടടി; വൈദ്യുതി ഉൽപ്പാദനത്തിന് ഇറക്കുമതി കൽക്കരി ഉപയോഗിക്കാൻ നിർദേശം

കൊച്ചി : വൈദ്യുതി നിരക്കിൽ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാൻ കേന്ദ്ര സർക്കാർ. വൈദ്യുതി ഉൽപ്പാദനത്തിന് ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം ഉൽപ്പാദക നിലയങ്ങൾക്ക് നിർദേശം നൽകി. വൈദ്യുതിനിരക്കുവർധനയ്‌ക്ക് ഇടയാക്കുന്നതാണ് നിർദേശം. വേനലിൽ രാജ്യത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് നടപടി.
ഏപ്രിൽ, മേയിൽ ഉയർന്ന ഉപയോഗ സമയത്തെ വൈദ്യുതി ആവശ്യകത റെക്കോഡ് ഭേദിക്കുമെന്നാണ് ഊർജ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 2.50 ലക്ഷം മെഗാവാട്ട് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഇത് 2.30 ലക്ഷമായിരുന്നു. പ്രതിസന്ധി ഒഴിവാക്കാൻ നിലയങ്ങൾ പൂർണതോതിൽ പ്രവൃത്തിക്കണം. എന്നാൽ, ഇതിനാവശ്യമായ കൽക്കരിയില്ല. ഇത് മറികടക്കാനാണ് ആഭ്യന്തര കൽക്കരിക്കൊപ്പം ആറുശതമാനം ഇറക്കുമതി കൽക്കരികൂടി ഉപയോഗിച്ച് ഉൽപ്പാദനം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺവരെ ഈ നില തുടരണം.
ഇറക്കുമതി കൽക്കരിക്ക് വില കൂടുതലാണ്. അതിനാൽ ചെലവ് വർധിക്കും. ഇതോടെ കൂടിയ നിരക്കിലാകും നിലയങ്ങൾ വിതരണ കമ്പനികൾക്ക് വൈദ്യുതി വിൽക്കുക. ഇത് കെഎസ്‌ഇബി ഉൾപ്പെടെയുള്ളവയുടെ വാങ്ങൽ ചെലവ് ഉയരാൻ ഇടയാക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഇന്ധന സർചാർജ് പരിഷ്‌കരിക്കുന്നതിന് വിതരണ കമ്പനികൾ നിർബന്ധിതരാകും. ഇതോടെ വൈദ്യുതി നിരക്ക് കൂടും.
വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി ആശ്രയിക്കുന്ന നിലയങ്ങളിൽ ഭൂരിഭാഗവും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. കൽക്കരി ഇറക്കുമതി ചെയ്യാൻ കമ്പനികൾ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. ഉപയോഗം കുതിച്ചുയരുന്ന കാലയളവിനുള്ളിൽ കൽക്കരി ഇറക്കുമതി ചെയ്‌ത് ഉൽപ്പാദനം നടത്താനായില്ലെങ്കിൽ രൂക്ഷമായ ഊർജ പ്രതിസന്ധിക്കിടയാക്കും. ലോഡ്‌ഷെഡ്ഡിങ്ങിനും പവർക്കട്ടിങ്ങിനും വഴിവയ്‌ക്കും.
Kerala
ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം


കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
Kerala
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു


കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.
Kerala
രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ


മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്