പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യുന്നു; അവകാശികള്‍ക്ക് രേഖാമൂലം അവകാശവാദം ഉന്നയിക്കാവുന്നതാണ്

കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്നതുമായ 94 വാഹനങ്ങൾ കേരള പോലീസ് ആക്ട് . ലെ 56 വകുപ്പ്, സർക്കാർ ഉത്തരവ് നമ്പർ, 60/2018/Home : 11, 09.2018 എന്നിവ പ്രകാരം, ആയത് അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത് .
ഈ വാഹനങ്ങളിന്മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ എ.സി.പി., നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുമ്പാകെയോ നേരിട്ട് ഹാജരായി തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്.
മേൽ കാലാവധിക്കുള്ളിൽ ആരെങ്കിലും മേൽ പറഞ്ഞ പ്രകാരം, അവകാശം ഉന്നയിക്കാത്ത പക്ഷം ടി.വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച്, MSTC Limited എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന നടത്തപ്പെടുന്ന auction (ഇ-ലേലം) വഴി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും. മേൽ പറഞ്ഞ വിഷയം സംബന്ധിച്ചുള്ള സംശയനിവാരണത്തിന് 0497-2763339 / 9497 92 5858 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.