കണ്ണൂർ പയ്യാമ്പലത്ത് ബീച്ച് വാക്ക് ഞായറാഴ്ച

കണ്ണൂർ : ഞായറാഴ്ച മുതൽ 16 വരെ നടക്കുന്ന ലോക ഗ്ലോക്കോമ വാരാചരണ ഭാഗമായി കണ്ണൂർ ഓഫ്താൽമിക് സൊസൈറ്റി നേതൃത്വത്തിൽ ബീച്ച് വാക്ക് നടത്തുന്നു.
പത്തിന് രാവിലെ ഏഴിന് പയ്യാമ്പലം ബീച്ചിലാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് 11-ന് ജില്ലയിലെ എല്ലാ ആസ്പത്രികളിലും സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഓഫ്താൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ പ്രസിഡന്റ് ഡോ. സുചിത്ര ഭട്ട്, ഡോ. ശ്രീനി എടക്ലോൺ, ഡോ. ലേഖ എന്നിവർ പങ്കെടുത്തു.