Kerala
ലോകത്തെ ആദ്യ സി.എന്‍.ജി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ
സി.എന്‍.ജി ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സി.എന്‍.ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടുത്ത പാദത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന. ഇക്കാര്യം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചെലവും മലിനീകരണവും കുറയ്‌ക്കാന്‍ ഇത് സഹായകമാകുമെന്ന് രാജീവ് ബജാജ് അവകാശപ്പെട്ടു. പരീക്ഷണ ഘട്ടത്തില്‍ തന്നെ ചെലവ് 50 മുതല്‍ 65 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണവും ഗണ്യമായി കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.
100നും 160നും ഇടയില്‍ സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 125 പ്ലസ് സിസി സെഗ്മെന്റില്‍ ബജാജ് മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് വലിയ വില്‍പ്പനയാണ് നടന്നുവരുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ പള്‍സറിന്റെ വലിയ മോഡല്‍ അവതരിപ്പിക്കാനും ബജാജ് ഓട്ടോയ്‌ക്ക് പരിപാടിയുണ്ട്. 400 സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏപ്രിലില്‍ പള്‍സര്‍ 400 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ധിച്ചുവരുന്ന ഇന്ധന വില കാരണം ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയൊരു സമീപനമാണ് ബജാജ് സ്വീകരിക്കുന്നത്. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഗതാഗത മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും മൈലേജുള്ള പെട്രോള്‍ ബൈക്കുകളില്‍ മുന്‍നിരയില്‍ ബജാജിന്റെ എന്‍ട്രിലെവല്‍ മോഡലുകളുണ്ട്.
സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിനെക്കുറിച്ച് ആലോചിക്കുന്നതിന് പുറമേ ബജാജ് ഓട്ടോ ഈ വര്‍ഷം ആറ് നവീകരിച്ച മോഡലുകളും ഒരു പുതിയ പള്‍സര്‍ മോഡലും അവതരിപ്പിക്കുമെന്നും അറിയിച്ചു. കുറഞ്ഞ വിലയില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ സഹായിക്കുന്നവയായിരിക്കും ബജാജ് പുറത്തിറക്കാന്‍ പോകുന്ന സി.എന്‍.ജി ബൈക്കുകള്‍. മികച്ച മൈലേജ് നല്‍കാനും ഇവയ്‌ക്ക് സാധിക്കും.
Kerala
സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു
ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ നടപ്പാക്കുന്ന കാര്യം അറിയിച്ചത്. നിലവില്‍ സാമ്പത്തികരംഗത്തെ സ്ഥാപനങ്ങള്‍ക്കെല്ലാം ഫിന്‍ ഡോട്ട് ഇന്‍ ( fin.in ) എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണ് ഉപയോഗിക്കാറുള്ളത്.ബാങ്കുകളും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതേ ഡൊമൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍നിന്ന് ബാങ്കുകളില്‍ നിന്നാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും യഥാര്‍ഥ ബാങ്കിന്റേതായ ലിങ്കാണ് വന്നിരിക്കുന്നതെന്നും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഡൊമൈന്‍.
ഇനി മുതല്‍ രാജ്യത്തെ എല്ലാ അംഗീകൃത ബാങ്കുകളും fin.in എന്ന ഡൊമൈനിനു പകരം ബാങ്ക് ഡോട്ട് ഇന്‍ ( bank.in) എന്ന ഡൊമൈനിലേക്ക് മാറണം.2025 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ഈ ഇന്റര്‍നെറ്റ് ഡൊമൈന്‍ അംഗീകൃത ബാങ്കുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് ഡോട്ട് ഇന്‍ എന്ന ഡൊമൈന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കും. ബാങ്കുകളുടേതെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുപയോഗിച്ച് പണം തട്ടുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം. യഥാര്‍ഥ ബാങ്കുകളെയും തട്ടിപ്പുകാരെയും തിരിച്ചറിയാന്‍ ഈ രീതി സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ രാജ്യത്തിനകത്ത് വെച്ച് നടത്തുന്ന ഓണ്‍ലൈന്‍ പണമിപാടുകള്‍ക്ക് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ( എ.എഫ്.എ) എന്നൊരു സുരക്ഷാ സംവിധാനം കൂടി ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബാങ്കിങ് കൂടുതല്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഭാവിയില്‍ വിദേശത്തേക്കുള്ള പണമിടപാടിനും ഇത് ബാധകമാക്കിയേക്കാം. ബാങ്കുകളും ബാങ്കുകളല്ലാത്ത ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) നിരന്തരം സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങളില്‍ പണം നഷ്ടപ്പെടുന്നത് തിരികെ പിടിക്കാനുമുള്ള സംവിധാനം കുറ്റമറ്റതാക്കണം. തുടര്‍ച്ചയായി ഇവ പരിശോധിച്ചുറപ്പിക്കുകയും ചെയ്യണമെന്നാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറയുന്നത്.
Kerala
കൊട്ടിയൂർ പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ നിർത്തലാക്കി
കൊട്ടിയൂർ : പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇപ്പോൾ ഇല്ല. ദീർഘദൂരസർവീസുകളടക്കം നിർത്തലാക്കി. കാഞ്ഞങ്ങാട്, ബളാൽ, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം, കോഴിക്കോട്, കാസർകോട് തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും.മാനന്തവാടിയിൽ നിന്നും രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർകോട് ബസ്, വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവ്വീസ്, പതിറ്റാണ്ടുകളായി കൊട്ടിയൂർ അമ്പായത്തോട് നിന്ന് കോട്ടയം – പാല ദീർഘദൂര സർവ്വീസ് ,വൈകുന്നേരം 7.45 ന് മാനന്തവാടിയിൽ നിന്നും കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് എന്നിവയൊക്കെ നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു.ബസ്സുകൾ കൂട്ടത്തോടെ നിർത്തലാക്കിയതിൻ്റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികൾ, വിവിധ ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ടവർ, സർക്കാർ ജീവനക്കാർ, കൂടാതെ ദീർഘദൂര യാത്രക്കാർ തുടങ്ങിയവരാണ്.
അടക്കാത്തോട് ശാന്തിഗിരിയിേലക്കുണ്ടായിരുന്ന ഏക സർവീസും നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയായി.. മാലൂർവഴിയുള്ള സർവീസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു. രാത്രി 7.45-ന് മാനന്തവാടിയിൽനിന്ന് കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസും നിർത്തലാക്കി. രാവിലെ 8.15ന് കൽപറ്റയിൽ നിന്നുള്ള വെള്ളരിക്കുണ്ട് ബസ്സും നിർത്തലാക്കി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാൽ ചുരത്ത് നിന്നും സർവ്വീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ട്രിപ്പ് വെട്ടിച്ചുരുക്കി തലശ്ശേരി വരെ ആക്കിയതോടെ രോഗികൾ ദുരിതത്തിലായി.ഒരു മണിക്കൂർ ഇടവിട്ട് സർവ്വീസ് നടത്തിയിരുന്ന ഇരിട്ടി – മാനന്തവാടി റൂട്ടിൽ വൈകുന്നേരം ആറിന് ശേഷം ബസ്സുകളില്ല.വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.
കൽപ്പറ്റ – കാഞ്ഞങ്ങാട്,മാനന്തവാടി – കണ്ണൂർ,
മാനന്തവാടി – ചീക്കാട്,മാനന്തവാടി – പയ്യന്നൂർ,
മാനന്തവാടി – കോട്ടയം,തിരുനെല്ലി – ശ്രീകണ്ഠപുരം,മാനന്തവാടി – ഇരിട്ടി – ശാന്തിഗിരി എന്നിവ നിർത്തലാക്കിയ സർവ്വീസുകളാണ്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപെട്ടിരുന്ന സർവ്വീസുകളും നിർത്തലാക്കിയിട്ടുണ്ട്.
Kerala
വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു.വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.
വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു