18 പേര് പലയിടങ്ങളിലായി മര്‍ദിച്ചു; ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥനെ 18 പേര് പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചെന്ന് ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിന് മുകളില്‍ വച്ചും മര്‍ദിച്ചു.
സിദ്ധാര്‍ഥനെതിരേ നടന്നത് ക്രൂരമായ പരസ്യവിചാരണയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാര്‍ഥനെ കോളജ് കാമ്പസിലൂടെ നടത്തിച്ചു.
എസ്.എഫ്.ഐ നേതാവ് അക്ഷയ് അടക്കമുള്ളവരുടെ പേരുകളും റിപ്പോർട്ടിലുണ്ട്. 97 പേരുടെ മൊഴിയെടുത്ത ശേഷമാണ് ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് യുജിസിക്ക് കൈമാറും.
അതേസമയം അക്ഷയ് അടക്കമുള്ളവരെ പോലീസ് പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തതിനെതിരേ സിദ്ധാർഥന്റെ പിതാവ് വിമർശനം ഉന്നയിച്ചിരുന്നു. കേസില്‍ അക്ഷയ് പ്രതിയാണ്. ഇയാളെ മാപ്പുസാക്ഷിയാക്കരുത്. ഡീനും അക്ഷയും അടക്കമുള്ളവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.