ബൈ​ക്കി​ല്‍ ജെ​.സി.​ബി ത​ട്ടി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

Share our post

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ല്‍ ജെ.​സി​.ബി​യു​ടെ ബ​ക്ക​റ്റ് ത​ട്ടി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. റാ​ന്നി വ​ലി​യ​കാ​വ് സ്വ​ദേ​ശി പ്ര​ഷ്‍​ലി ഷി​ബു (21) ആ​ണ് മ​രി​ച്ച​ത്.

റാ​ന്നി വ​ലി​യ​കാ​വ് റൂ​ട്ടി​ൽ റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ ഇ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന പ്ര​ഷ്‍​ലി​യു​ടെ ബൈ​ക്കി​ൽ ജെ​സി​ബി​യു​ടെ ബ​ക്ക​റ്റ് ത​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും നെ​ഞ്ചി​നും സാ​ര​മാ​യി പ​രു​ക്കേ​റ്റ പ്ര​ഷ്‍​ലി​യെ വൈ​കാ​തെ ത​ന്നെ ആസ്​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!