ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടു മരണം

ഗൂഡല്ലൂർ : മസിനഗുഡിയിലും ദേവർ ഷോല ദേവൻ ഡിവിഷനി ലുമായി കാട്ടാന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു.മസിനഗുഡി മായാറിൽ നാഗരാജും (50) ദേവർ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരൻ മാതേവു(52) മാണ് ആനക്കലിക്കിരയായത്.വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കർഷകനായ നാഗരാജിനെ ആന ആക്രമിക്കുന്നത്. രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റിൽ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിനും കാട്ടാനയുടെ ചവിട്ടേറ്റു. പ്രദേശങ്ങളിൽ വനപാലകർ പരിശോധന നടത്തുന്നു.