KELAKAM
വായനക്കാരുടെ ‘നിധി’യായി ഈ പുസ്തക പ്രസാധക

കേളകം: ‘മതപ്പാടുകൾ’ എന്ന പുസ്തകം 3000 കോപ്പികൾ പിന്നിടുമ്പോൾ പുസ്തക പ്രസാധക എന്ന നിലയിൽ ലിജിന അഭിമാനത്തോടെ ഓർക്കുന്നത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ ഉറച്ച തീരുമാനമെടുത്ത കോവിഡ് കാലത്തെയാണ്. പരമ്പരാഗത മേഖലകൾക്കു പിന്നാലെ പോകാതെ തന്റെ അഭിരുചികളെ പിന്തുടരാൻ ലിജിന നിശ്ചയിച്ചത് 2021 ജനുവരിയിലാണ്. ആ കോവിഡ് ‘നിധി ബുക്സ്’ എന്ന പേരിൽ ഒരു സംരംഭത്തിന് ലിജിന തുടക്കമിടാൻ കാരണം മലയോര മേഖലയിൽ വായനക്കാർക്ക് പുതിയ പുസ്തകങ്ങൾ കിട്ടാനുള്ള പ്രയാസത്തെപ്പറ്റിയുള്ള ചിന്തയാണ്.
നിധി ബുക്സ് അധികം വൈകാതെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിത്തുടങ്ങി. സംതൃപ്തരായ വായനക്കാരിൽനിന്ന് കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും ഒരു വർഷത്തിനുള്ളിൽ അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും പ്രവാസി വായനക്കാർക്കായി പതിവായി പുസ്തകങ്ങളെത്തിക്കുന്ന പ്രിയസംരഭകയായി ലിജിന മാറി. നഗരത്തിലെ പുസ്തകശാലകളിൽ നിന്ന് പുസ്തകങ്ങൾ ലിജിനക്ക് എത്തിച്ചു നൽകാനും പായ്ക്ക് ചെയ്ത പുസ്തകങ്ങൾ ആവശ്യക്കാർക്ക് കൊടുക്കാനും ഭർത്താവ് ശിവദാസനും ഇരുവരുടെയും സുഹൃത്തുക്കളും പിന്തുണയായി തുടക്കം മുതൽ ഉണ്ടായിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കാൻ വൈവിധ്യങ്ങളായ പരിപാടികളും നിധിബുക്സ് ആവിഷ്കരിച്ചു. ലോക്ഡൗൺ കാലത്ത് പുസ്തക സ്നേഹികളെ ചേർത്ത് വാട്സ് ആപ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും ഉണ്ടാക്കി.
പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി. എഴുത്തു വിചാരണ എന്ന പേരിൽ സംവാദ പരിപാടികൾ സംഘടിപ്പിച്ചു. വിനോയ് തോമസും കെ.ആർ. മീരയും ഉൾപ്പെടെയുള്ളവർ എഴുത്തുവിചാരണയിലൂടെ സംവദിച്ചു. ഗീത തോട്ടം രചിച്ച അശരീരികളുടെ ആനന്ദം എന്ന നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് നിധി ബുക്സ് പ്രസാധന രംഗത്തേക്കും ചുവടുവച്ചു.
യാത്രാവിവരണത്തിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ പത്രപ്രവർത്തകൻ അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ’ പുറത്തുവന്നതോടെ പ്രസാധകയെന്ന നിലയിൽ ലിജിന ശ്രദ്ധേയയായി. വടക്കേ അമേരിക്കയിലെ സാഹിത്യസ്നേഹികളുടെ സംഘടനയായ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) രജതജൂബിലി പ്രമാണിച്ച് അമേരിക്കൻ പ്രവാസി എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ നിധിയെ സമീപിച്ചു.
ലാനയുടെ ‘നടപ്പാതകൾ’ പുറത്തു വന്നതോടെ അതിന്റെ കെട്ടിലും മട്ടിലും ആകൃഷ്ടരായ അമേരിക്കയിലെ നാഷ്വിൽ മലയാളി അസോസിയേഷനും തങ്ങളുടെ പുസ്തകത്തിന്റെ ചുമതല നിധിയെ ഏൽപിച്ചു. കൊട്ടിയൂർ സ്വദേശിയായ ഫ്രാൻസിസ് ദേവസ്യ എഴുതിയ ‘ഞാൻ കണ്ട ബാലി’ എന്ന പുസ്തകമാണ് ലിജിന ഏറ്റവും ഒടുവിൽ പുറത്തിറക്കിയത്.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്