നാഷണല്‍ ലോക് അദാലത്ത് നാളെ

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ മാര്‍ച്ച് ഒമ്പതിന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും.

തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലവിലില്ലാത്ത പരാതികളും രാവിലെ പത്ത് മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതി സമുച്ചയങ്ങളില്‍ നടത്തും.

കൂടാതെ എല്ലാ മജിസ്‌ട്രേറ്റ് കോടതികളിൽ സ്‌പെഷ്യല്‍ സിറ്റിങ് ഉണ്ടാകും. പിഴ അടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ട്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സബ് ജഡ്ജി അറിയിച്ചു.

ഫോണ്‍: 0490 2344666


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!