കാറുമായി കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

കോട്ടയം: കുര്യത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്.
ഇതില്‍ കാര്‍ യാത്രക്കാരന്റെ പരിക്ക് സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പകൽ പതിനൊന്നിനാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.