തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം

കണ്ണൂർ : ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതി- യുവാക്കൾക്ക് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം.
പത്താം ക്ലാസ് മുതൽ ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതൽ ഒൻപത് മാസം വരെയുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
കോഴ്‌സ് ഫീ, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് kudumbashree.org/ddugkycourses
ഫോൺ: 0471 -3586525, 0484-2959595, 0487-2962517, 0495-2766160