ജാപ്പനീസ് ആനിമേഷന്‍ സീരീസ് ഡ്രാഗണ്‍ബോള്‍ സ്രഷ്ടാവ് അകിര തോറിയാമ അന്തരിച്ചു

ജപ്പാനിലെ വമ്പന്‍ ജനപ്രിയ കോമിക് സീരീസ് ആയ ഡ്രാഗണ്‍ബോളിന്റെ സ്രഷ്ടാവും കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ പ്രശസ്തനുമായ അകിര തോറിയാമ (68) അന്തരിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അക്യൂട്ട് സബ്ഡ്യൂറല്‍ ഹീമറ്റോമ എന്ന അസുഖമാണ് മരണകാരണമായി ‘ ഡ്രാഗണ്‍ ബോള്‍’ ഗ്രൂപ്പ് ഒഫീഷ്യല്‍ എക്‌സില്‍ പറഞ്ഞിരിക്കുന്നത്.
1984 -ലാണ് ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പുതിയ മുഖവുമായി ഡ്രാഗണ്‍ ബോള്‍ അകിര തോറിയാമയുടെ സൃഷ്ടിയില്‍ ജപ്പാന്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നത്. പിന്നാലെ അനവധി ആനിമേഷൻ സീരിസുകളും സിനിമകളും ആസ്വാദകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളോടെ തോറിയാമ പുറത്തിറക്കി. ഒപ്പം തന്നെ വീഡിയോ ഗെയിമുകളും പ്രചാരത്തിലാക്കി.
ദുഷ്ടശത്രുക്കളില്‍ നിന്നും ഭൂമിയെയും നിഷ്‌കളങ്കരായവരെയും രക്ഷിക്കാനായി അവതരിക്കുന്ന സണ്‍ ഗോകു എന്ന കുട്ടി ഡ്രാഗണുകള്‍ പതിയിരിക്കുന്ന തന്റെ മാന്ത്രികശക്തിയുപയോഗിച്ചുകൊണ്ട് ഡ്രാഗണ്‍ബോളുകളെ സൃഷ്ടിക്കുന്നതും ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുന്നതുമായ പ്രമേയം കഥയും പശ്ചാത്തലവും മാറ്റിക്കൊണ്ട് കാഴ്ചയുടെ മറ്റൊരു വിസ്മയം തന്നെയായിരുന്നു തോറിയാമ തന്റെ സീരീസിലൂടെ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. അകിര തോറിയാമയുടെ അകാല വിയോഗത്തില്‍ ജാപ്പനീസ് സാംസ്‌കാരികലോകം ദു:ഖം രേഖപ്പെടുത്തി.