IRITTY
ആറളം ഫാമിൽ മൂന്ന് ദിവസം നിരോധനാജ്ഞ;കാട്ടാന തുരത്തൽ 2-ാം ഘട്ടം ഇന്ന് മുതൽ
ഇരിട്ടി: ആറളം ഫാമിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കാട്ടാന തുരത്തലിന്റെ 2-ാം ഘട്ടം വെള്ളിയാഴ്ച മുതൽ തുടങ്ങും . ഇതിൻ്റെ ഭാഗമായി സി.ആർ.പി.സി 144 നിയമ പ്രകാരം 3 ദിവസത്തേക്ക് ആറളം ഫാമിൽ സബ് കലക്ടർ സന്ദീപ് കുമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ നിരോധനാജ്ഞ നിലവിൽ വരും. കീഴ്പ്പള്ളി – കക്കുവ, ഓടംതോട് – വളയംചാൽ എന്നിവ ഉൾപ്പെടെ ഫാമിനുള്ളിൽ കൂടി പോകുന്ന എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചത്. 4 ദിവസമായി തുടരുന്ന 1-ാം ഘട്ടത്തിൽ 5 ആനകളെ കാട്ടിലേക്കു തുരത്തി വിടാനായിരുന്നു. ഏതാനും ആനകൾ കൂടി പുനരധിവാസ മേഖലയിൽ ഇനിയും കിടപ്പുണ്ടെങ്കിലും ഇന്ന് മുതൽ ഫാം കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തിവിടുന്നതിനൊപ്പം ഇവയെയും കാടുകയറ്റും. ആർ ആർ ടി ഉൾപ്പെടെ വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പുനരധിവാസ മേഖലയിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിലരും അടങ്ങുന്ന 15 പേർ വീതമുള്ള 3 സംഘങ്ങളാണ് ആനകളെ തുരത്തുക.
രണ്ട് സംഘങ്ങൾ ഫാം കൃഷിയിടത്തിൽ നിന്നും ആനകളെ തുരത്തുമ്പോൾ മൂന്നാമത് സംഘം പുനരധിവാസ മേഖലയിൽ എത്തിക്കുന്ന ആനകളെ ഇവിടെ നിന്നും ഓടിക്കും. ഫാം മേഖലയിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പോലീസിനാണ് സുരക്ഷയുടെയും ഗതാഗത നിയന്ത്രണത്തിന്റേയും ചുമതല. ആരോഗ്യവകുപ്പും ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി സ്ഥലത്ത് നിലയുറപ്പിക്കും. ഫാമിന്റെ ഇരു മേഖലയിലുമുള്ള ആനകളെ മുഴുവൻ കാടുകയറ്റിവിട്ടാൽ ഇവ വീണ്ടും ഫാമിലേക്ക് തിരിച്ചെത്താതിരിക്കാൻ വനം വകുപ്പധികൃതർ ജാഗ്രത പുലർത്തും.
ആനകൾ കാട് കയറിയാൽ അതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച താൽക്കാലിക വൈദ്യുതി വേലിയും കാർഷിക ഫാം അതിർത്തിയിൽ നിർമ്മിച്ച സോളാർ തൂക്കുവേലിയും ചാർജ് ചെയ്യുന്നതോടെ കാട്ടാന ശല്യത്തിന് പരിഹാരമാകും. നിർമ്മാണം തുടരുന്ന ആനമതിൽ കൂടി പൂർത്തിയാകുന്നതോടെ കാട്ടാനശല്യത്തിന് പൂർണ്ണ വിരാമമുണ്ടാകും എന്നാണ് അനുമാനം. സബ് കലക്ടർ സന്ദീപ് കുമാർ , കണ്ണൂർ ഡി.എഫ്ഒ എസ്. വൈശാഖ്, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത്. കെ. രാമൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. പി.കെ. നിതീഷ് കുമാർ, ടി.ആർ.ഡി.എം ഫാം സൈറ്റ് മാനേജർ സി. ഷൈജു, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവർ ആനതുരത്തൽ നടപടികൾക്ക് നേതൃത്വം നൽകും. ആനതുരത്തൽ നടക്കുന്ന 8, 9, 10 തീയതികളിൽ ആറളം വന്യജീവി സങ്കേതത്തിനും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
IRITTY
അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
Breaking News
മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു
ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
IRITTY
അഞ്ച് മിനിറ്റ്, ചിറകടിച്ചത് 12,000 ശലഭങ്ങൾ
ഇരിട്ടി:ആറളത്ത് അഞ്ച് മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ് പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്. മൂന്ന് ദിവസത്തെ സർവേയിൽ അറുപത് ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ് ദീപ ഉദ്ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ് അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ് ഏറ്റവുമധികം ആൽബട്രോസ് പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന് അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന് സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു