പൊതുമേഖലാ സ്ഥാപനങ്ങളില്‍ 28 ഒഴിവുകള്‍

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മലബാര്‍ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ്, ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലായി ആകെ 28 ഒഴിവുണ്ട്.
തസ്തിക: അസി. മൈന്‍സ് മാനേജര്‍ (മലബാര്‍ സിമന്റ്സ് ലിമിറ്റഡ്), ഒഴിവ്: 3, ശമ്പളം: 42,500- 87,000 രൂപ,യോഗ്യത: ബി.ടെക്./ ബി.ഇ. (മൈനിങ്), സെക്കന്‍ഡ് ക്ലാസോടെ മൈന്‍സ് മാനേജേഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രായം: 25- 36.
തസ്തിക: കെമിസ്റ്റ് (മലബാര്‍ സിമന്റ്സ് ലിമിറ്റഡ്) ഒഴിവ്: 2, ശമ്പളം: 40,500- 85,000 രൂപ യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, 5 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 25- 36,
തസ്തിക: ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്) ഒഴിവ്: 2 ,ശമ്പളം: 9190- 15,510 രൂപ യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്./ ബി.ഇ. (റഗുലര്‍)/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ (റഗുലര്‍). ബിരുദക്കാര്‍ക്ക് 2 വര്‍ഷത്തെയും ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷത്തെയും പ്രവൃത്തിപരിചയം. പ്രായം: 35 കവിയരുത്.
തസ്തിക: എക്‌സിക്യുട്ടീവ്- ഫിനാന്‍സ് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്) ഒഴിവ്: 1 ശമ്പളം: 20,740- 36,140 രൂപ, യോഗ്യത: ബിരുദം, സി.എ./ സി.എം. എ./ ഐ.സി.ഡബ്ല്യു.എ.ഐ. (റഗുലര്‍) അല്ലെങ്കില്‍ സി.എ./ സി.എം.എ./ ഐ.സി.ഡബ്ല്യു.എ.ഐ. (ഇന്റര്‍മീഡിയറ്റ്), ഒരുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 32 കവിയരുത്.
തസ്തിക: അസി. മാനേജര്‍- ഫിനാന്‍സ് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്) ഒഴിവ്: 2 ശമ്പളം: 22,360- 37,940 രൂപ യോഗ്യത: ബിരുദം, സി.എ./ സി.എം. എ./ ഐ.സി.ഡബ്ല്യു.എ.ഐ. (റഗുലര്‍)/ സി.എ./ സി.എം.എ./ ഐ.സി.ഡബ്ല്യു.എ.ഐ. (ഇന്റര്‍മീഡിയറ്റ്). 5 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 36 കവിയരുത്.
തസ്തിക: അസി. മാനേജര്‍- ഇലക്ട്രിക്കല്‍ (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്) ഒഴിവ്: 2 ശമ്പളം: 22,360- 37,940 രൂപ. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്. (റഗുലര്‍). 7 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 36 കവിയരുത്.
തസ്തിക: എന്‍ജിനീയര്‍ (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്) ഒഴിവ്: 6 (ഇലക്ട്രിക്കല്‍- 4, സിവില്‍- 1, മെക്കാനിക്കല്‍- 1) ശമ്പളം: 20,740- 36,140 രൂപ.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ അനുബന്ധ സ്ട്രീമില്‍ ബി.ഇ./ ബി.ടെക്. (റഗുലര്‍), 3 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 32 കവിയരുത്. മറ്റ് തസ്തികകളും ഒഴിവും: ജനറല്‍ മാനേജര്‍ (വര്‍ക്‌സ്)- 1, ചീഫ് കെമിസ്റ്റ്- 1, ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍- 1, ജിയോളജിസ്റ്റ്- 1 (മലബാര്‍ സിമന്റ്സ് ലിമിറ്റഡ്), മാനേജര്‍ (സിവില്‍)- 1, മാനേജര്‍ (മെക്കാനിക്കല്‍)- 1 (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ്), കമ്പനി സെക്രട്ടറി-1 (ഓട്ടോകാസ്റ്റ് ലിമിറ്റഡ്), മാനേജിങ് ഡയറക്ടര്‍- 1 (ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്), കമ്പനി സെക്രട്ടറി-1, ഫിനാന്‍സ് മാനേജര്‍(KSCDC)1.
അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം,അവസാന തീയതി: മാര്‍ച്ച് 22. വെബ്സൈറ്റ്: kpesrb.kerala.gov.in