THALASSERRY
തലശ്ശേരി ജനറൽ ആസ്പത്രിയിലെ സേവനനിരക്ക് കൂട്ടുന്നു

തലശ്ശേരി: ജനറൽ ആസ്പത്രിയിലെ സൗകര്യങ്ങളും സേവനനിരക്കും വർധിപ്പിക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പ്രധാന ബ്ലോക്കിന്റെ റാമ്പ് പുനർനിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകും. അത്യാഹിത വിഭാഗം ട്രോമാ കെയർ സംവിധാനമാക്കി മാറ്റി സ്ഥാപിക്കും. മുമ്പിൽ ജനറൽ ആസ്പത്രിയെന്ന ബോർഡ് വെക്കും. ലാബ് ചാർജുകളിൽ 25 ശതമാനം വർധിപ്പിക്കാനും ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 100 രൂപവീതം ഈടാക്കാനും തീരുമാനിച്ചു.
രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ അഡ്മിഷൻ ചാർജായി 20 രൂപയും മേജർ ശസ്തക്രിയക്ക് 1000 രൂപയും മൈനർ ശസ്ത്രക്രിയക്ക് 250 രൂപയും ഇ.സി.ജിക്ക് 60 രൂപയും ഈടാക്കാൻ തീരുമാനിച്ചു. ബി.പി.എൽ വിഭാഗക്കാർ ഒറിജിനൽ രേഖ എത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുള്ളൂവെന്നും യോഗം തീരുമാനിച്ചു. പി. എസ്.സി. മുഖേന ഡ്രൈവർമാർ നിയമിക്കപ്പെട്ടതിനാൽ ഇപ്പോഴുള്ള താൽകാലിക ഡ്രൈവർമാരെ കരാർ തീരുന്ന മുറക്ക് പിരിച്ചുവിടും.
ആസ്പത്രി കാന്റീനിൽ നിന്നുള്ള ലാഭവിഹിതം ആസ്പത്രി വികസന പ്രവർത്തനങ്ങൾക്ക് നൽകാനും കാന്റീൻ അക്കൗണ്ടിൽ നഗരസഭ ചെയർമാന്റെ കൂടി പേരിലേക്ക് മാറ്റാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, ആസ്പത്രി സൂപ്രണ്ട് ഡോ.വി.കെ. രാജീവൻ, ആർ.എം.ഒ ജിതിൻ, നഴ്സിങ് സൂപ്രണ്ട്, അംഗങ്ങളുമായ എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, വാഴയിൽ വാസു, പൊന്ന്യം കൃഷ്ണൻ, ഒതയോത്ത് രമേശൻ, പ്രസന്നൻ, ജിതിൻ എന്നിവർ പങ്കെടുത്തു.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്