Kannur
കുടിക്കാനും നനയ്ക്കാനും വെള്ളത്തിന് ക്ഷാമം

കണ്ണൂർ : കനത്ത വേനലിൽ ജില്ലയിൽ പലയിടത്തും കുടിവെള്ളക്ഷാമം തുടങ്ങി. വരൾച്ച കൃഷിയെയും ബാധിക്കുന്നുണ്ട്. മലയോരത്ത് പുഴകളിലും തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ താഴ്ന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.
ചപ്പാരപ്പടവ് മേഖലയിൽ
ചപ്പാരപ്പടവ്, കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ പഞ്ചായത്തുകളിൽ ശുദ്ധജലലഭ്യതക്കുറവ് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പെരുവണ, കല്യാണപുരം, ചെങ്ങറ, വെള്ളരിയാനം, കുറ്റൂർ, കോയിപ്ര, പെരുമ്പടവ്, കക്കറ തുടങ്ങിയ സ്ഥലങ്ങൾ ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
ശ്രീകണ്ഠപുരത്ത്
കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകളും വറ്റി. ആദിവാസികൾ ഇത്തരം നീരുവകളിൽനിന്നാണ് പൈപ്പിട്ട് വെള്ളമെടുത്തിരുന്നത്. വയലുകളിൽ വേനലിൽ നടത്താറുള്ള പച്ചക്കറിക്കൃഷികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്. നിടിയേങ്ങ, ചേപ്പറമ്പ്, മലപ്പട്ടം, കരയത്തുംചാൽ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ശ്രീകണ്ഠപുരം നഗരസഭയിൽ അടുത്തദിവസം ആരംഭിക്കും.
കീഴല്ലൂർ പഞ്ചായത്തിൽ
പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ജലവിതരണത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജൽജീവൻമിഷൻ പദ്ധതിയുടെ പ്രവൃത്തി പഞ്ചായത്തിൽ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും പൈപ്പിടൽ നടക്കുന്നു. കീഴല്ലൂർ അണക്കെട്ടിൽ നിന്നുള്ള പമ്പിങ് നിർത്തിവെച്ചിട്ട് ഒരുവർഷത്തിലേറെയായി.
ചിറക്കലിൽ
വീട്ടുകിണറുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ചിറക്കൽ പഞ്ചായത്തിൽ കീരിയാട്, ബാലൻകിണർ, കാട്ടാമ്പള്ളി, കോട്ടക്കുന്ന് എന്നീ വാർഡുകളിലാണ് കുടിവെള്ളക്ഷാമമുണ്ടാകാറ്. ജലജീവൻ പദ്ധതി യുടെ പൈപ്പ്‌ലൈൻ പണി ചിറക്കൽ പഞ്ചായത്തിൽ 23 വാർഡുകളിലും തീർന്നെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല.
കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലെ മൂന്ന് പൊതുകിണറുകളിൽ രണ്ടെണ്ണത്തിലെ ചെളി നീക്കിക്കൊണ്ടിരിക്കുന്നു. എല്ലാ വാർഡുകളിലുമുള്ള പൊതുകിണറുകളിലെ ചളി നീക്കാൻ പദ്ധതിയുണ്ട്.
ചെറുപുഴയിൽ
കുടിവെള്ള സ്രോതസ്സുകളിലും ജലം വറ്റിത്തുടങ്ങി. പ്രധാന ജലസ്രോതസ്സായ കാര്യങ്കോട് പുഴയുടെ പല ഭാഗങ്ങളിലും ഇടമുറിഞ്ഞ് തുടങ്ങി. ചെറുതോടുകളിലും വെള്ളമില്ലാതായി. കാർഷികവിളകളെ ചൂട് വല്ലാതെ ബാധിക്കുന്നുണ്ട്.
കേളകം, കണിച്ചാർ
രണ്ട് പഞ്ചായത്തിലും ജലക്ഷാമമുണ്ട്. ജലസ്രോതസ്സുകളെല്ലാം വറ്റാൻ തുടങ്ങി. വീട്ടുകിണറുകൾ മിക്കതും വറ്റി. ഇരുപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന ബാവലി, ചീങ്കണ്ണി പുഴകളിലും വെള്ളം വറ്റിത്തുടങ്ങിയത് ഇവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കുന്നുണ്ട്. പുഴകളിൽ തടയണകൾ നിർമിച്ചും കുടിവെള്ളം വിതരണംചെയ്തുമാണ് പഞ്ചായത്തുകൾ പ്രശ്നത്തെ നേരിടുന്നത്.
രാമന്തളി
പഞ്ചായത്തിൽപ്പെട്ട ഏഴിമല, പരുത്തിക്കാട്, ചിറ്റടി, കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ വർഷങ്ങളായി രൂക്ഷമായ കുടിവെള്ളപ്രശ്നമുണ്ട്. ഇപ്പോൾ ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റിയുടെ ഗാർഹിക കണക്ഷനുണ്ട്. എന്നാൽ രണ്ടുദിവസം കൂടുമ്പോഴാണ് പമ്പിങ് എന്ന പ്രശ്നമുണ്ട്.
പാനൂർ നഗരസഭയിൽ
പാനൂർ, പെരിങ്ങളം, കരിയാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്. എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശം, വൈദ്യർപീടിക, പാനൂർ ടൗണിനടുത്ത കല്ലുകൊത്ത് പറമ്പ് പ്രദേശം, കരിയാട് മുക്കാളിക്കര, പടന്നക്കര ഭാഗങ്ങളിൽ കൂവപ്പാട്, കമ്പനിക്കുന്ന്, പെരിങ്ങളം കുന്നും മൊയിലോംഭാഗം, കോമത്ത്, പൊക്കിണക്കുന്ന്, അവയാട്ട് പ്രദേശങ്ങളിൽ പ്രശ്നം രൂക്ഷമാണ്.
എലാങ്കോട് പാറയ്ക്ക് താഴെ പ്രദേശത്ത് അമൃത്‌കുടീർ പദ്ധതിയിൽ ജലവിതരണപദ്ധതിയുടെ നടപടികൾ തുടങ്ങി. നഗരസഭയിൽ കുടിവെള്ളവിതരണത്തിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതായി ചെയർമാൻ വി.നാസർ പറഞ്ഞു
പെരിങ്ങോം-വയക്കര
പെരിങ്ങോം-വയക്കര പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വാഹനങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. കൊല്ലാട പുഴയോരത്തുള്ള പ്രദേശത്താണ് ജലക്ഷാമം രൂക്ഷമായത്. പാടിയോട്ടുചാൽ, വങ്ങാട്, കൊല്ലാട, ഇരട്ടകുളം പ്രദേശങ്ങളിൽ ക്ഷാമമുണ്ട്. കുപ്പോൾ കോളനിയിൽ 40 കുടുംബങ്ങൾക്കുള്ള ജലവിതരണപദ്ധതി തുടങ്ങി.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്