പത്മജ വേണുഗോപാല്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

Share our post

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി.പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

പ്രചാരണം ഫെയ്‌സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ അവഗണനയെ തുടര്‍ന്നാണ് താന്‍ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവര്‍ പ്രതികരിക്കുകയും ചെയ്തു. കെ.പി.സി.സി ഭാരവാഹിത്വവും എ.ഐ.സി.സി.സി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.

കഴിഞ്ഞ രണ്ടു തവണകളിലായി തൃശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.

കെ.ടി.ഡി.സി. മുന്‍ ചെയര്‍പേഴ്‌സണാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, ഐ.എന്‍.ടി.യു.സി. വര്‍ക്കിങ് കമ്മിറ്റി അംഗം, പ്രിയദര്‍ശിനി ആന്‍ഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയന്‍, തഴപ്പായ എംപ്ലോയീസ് യൂണിയന്‍, ടെക്‌നിക്കല്‍ എജ്യൂക്കേഷണല്‍ സൊെസെറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!