സ്കൂൾ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം

കണ്ണൂർ: കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻ്റ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകും.
പൈത്തൺ, പി.എച്ച്.പി, ജാവാ, സി++ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സർവൈലൻസ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും വൈബ്രന്റ് ഐ.ടി.യിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ഓഗ്മെന്റഡ് വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെൻറ് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകും.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി ആണ് രണ്ട് മാസത്തെ പരിശീലനം. ക്ലാസ്സുകൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് മെയ് 31ന് അവസാനിക്കും.
പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കും സ്‌കൂൾ ബാഗും സൗജന്യമായി നൽകും. മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. രജിസ്‌ട്രേഷന് bit.ly/48Goc0z എന്ന ഗൂഗിൾ ലിങ്ക് വഴി ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org