കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയിൽ

കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയിൽ ചേർന്നു.
ഇന്നത്തെ ചേരൽ സന്തോഷകരമാണ്. അവർ എന്നെ സ്വീകരിച്ച രീതി അതിശയിപ്പിക്കുന്നതാണ്. അഴിമതിക്കെതിരെ പോരാടുമെന്നും ഗംഗോപാധ്യായ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
സന്ദേശ്ഖാലിയില്‍ ഉണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. മമത സര്‍ക്കാര്‍ തടഞ്ഞെങ്കിലും അതുവകവയ്ക്കാതെ ബിജെപി നേതൃത്വം അവിടെയെത്തി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സമരം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അഭിജിത്ത് ഗംഗോപാധ്യയുടെ പാര്‍ട്ടിപ്രവേശം. ബി.ജെ.പി അധ്യക്ഷന്‍ എന്ന നിലയില്‍ അഭിജിത് ഗംഗോപാധ്യായെ മോദിയുടെ കുടുംബത്തിലേക്കും പാര്‍ട്ടിയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് സുകാന്ത മജുംദാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം കോൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ താംലുക്ക് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ഗംഗോപാധ്യായ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്.