പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.