യുവാവ് ചികിത്സാ സഹായം തേടുന്നു

Share our post

മാലൂർ: ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കാഞ്ഞിലേരിയിലെ സ്നേഹതീരം വീട്ടിൽ പള്ളിപ്രവൻ സജീവനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി കോ.ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. രണ്ട് പ്രധാന ഓപ്പറേഷനുകൾ നടത്തി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന്മേൽ വന്നിട്ടുള്ളത്.

നിർധന കുടുംബമായ സജീവൻ്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി വാർഡ് മെമ്പർ സി. ബീന ചെയർമാനായും, സി. വിനീഷ് കൺവീനറായും, സി. അശോകൻ ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്. ഉദാരമതികളായ മുഴുവൻ ആളുകളുടെയും സഹായം ഉണ്ടായാൽ മാത്രമേ സജീവനെ പൂർവ്വ സ്‌ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ചികിത്സാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സഹായങ്ങൾ ഇന്ത്യൻ ബാങ്കിൻ്റെ (മട്ടന്നൂർ ബ്രാഞ്ച്) അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്. INDIAN BANK AC.NO. 7728337052 IFSC : IDIB000M389 Google Pay No: 8547459112.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!