കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഷഫീഖ്(40) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്.
സംസ്ഥാനത്ത് നടക്കുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്.
അതേസമയം കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കക്കയത്ത് ഇന്ന് ഹര്‍ത്താലാണ്. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. വേനല്‍ കടുക്കുന്നതിനാലാണ് വന്യജീവികള്‍ ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതല്‍ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.