വ്യാഴാഴ്ച റേഷൻ കട തുറക്കില്ല

കണ്ണൂർ: റേഷൻ മേഖലയോടും ചില്ലറ റേഷൻ വ്യാപാരികളോടുമുള്ള കേന്ദ്ര, സംസ്ഥാന അവഗണനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച (7/3/24) കടയടച്ചിട്ട് സമരം ചെയ്യുമെന്ന് റേഷൻ ഡീലേഴ്സ് കോ- ഓഡിനേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രം കേരളത്തിന്റെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ് കരിക്കുക, കെ.ടി.പി.ഡി.എസ് അപാകം പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കലക്ടറേറ്റിനു മുന്നിലെ ധർണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.വി. തമ്പാൻ, ടി.കെ. ആരിഫ്, ബി. സഹദേവൻ, പി.വി. ശിവൻ, ഇ.വി. രത്നാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.