Kerala
സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു
![](https://newshuntonline.com/wp-content/uploads/2024/03/aal-daivam.jpg)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്ന വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.
വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിയുകയായിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പല ജോലികള്‍ക്ക് ശേഷമാണ് ആള്‍ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു.
നഗ്‌നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ ലൈംഗിക പീഡനം നടത്തിയിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡില്‍ ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സിഡികള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്.
Kerala
വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും
![](https://newshuntonline.com/wp-content/uploads/2024/10/watsa-pp.jpg)
![](https://newshuntonline.com/wp-content/uploads/2024/10/watsa-pp.jpg)
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു.വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.
വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
![](https://newshuntonline.com/wp-content/uploads/2025/02/ne.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ne.jpg)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം തുറന്നുകിടന്ന ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിനിയായ റിതാൻ ജൈജുവാണ് മരിച്ചത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിമാനത്താളവത്തിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിൽ പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയ ഭാഗത്താണ് ഓട തുറന്നുകിടന്നിരുന്നത്. അമ്മയോടൊപ്പമായിരുന്നു കുട്ടി ഇവിടെ എത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയിലെ മലിനജനത്തിൽ വീണതായി കണ്ടെത്തിയത്.കുട്ടിയെ 12.50ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേ ബിപിയും പൾസും തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
![](https://newshuntonline.com/wp-content/uploads/2023/05/rbi.jpg)
![](https://newshuntonline.com/wp-content/uploads/2023/05/rbi.jpg)
അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി ( എസ്ഡിഎഫ്) ആറ് ശതമാനമാകും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫസിലിറ്റി ( MSF) നിരക്ക് 6.5 ശതമാനമായിരിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍.ബി.ഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ നിര്‍ണായക പ്രഖ്യാപനമാണിത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ഇ.എം.എ അടവുകളില്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്.
ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെ പ്രതിമാസ അടവ് കാല്‍ശതമാനത്തോളം കുറയും.പണനയകമ്മിറ്റിയുടെ കഴിഞ്ഞ 11 മീറ്റിംഗുകളിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ടായിരുന്നില്ല. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കുകയായിരുന്നു. നാല് ശതമാനമാണ് അന്ന് കുറച്ചത്. പിന്നീട് റിപ്പോ 6.50 ശതമാനമായി ഘട്ടങ്ങളായി ഉയര്‍ത്തുകയായിരുന്നു. വരുംനാളുകളില്‍ പണപ്പെരുപ്പം കുറഞ്ഞ് ആര്‍.ബി.ഐ ലക്ഷ്യം വയ്ക്കുന്ന നാല് ശതമാനമെന്ന നിരക്കിലേക്ക് എത്തുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു