15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല

Share our post

സംസ്ഥാനത്തെ റേഷന്‍ കടകള്‍ മാർച്ച് 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്തുന്നത് മൂലമാണ് അവധി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്‌ഡേറ്റില്‍ നിന്നും കേരളത്തിന് മാറി നില്‍ക്കാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ മൂന്ന് ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തി അപ്‌ഡേറ്റ് നടത്താനാണ് തീരുമാനിച്ചത്.

റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നത് കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മാർച്ച് പത്ത് വരെയാണ് ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിയത്.

വര്‍ക്ക് ലോഡ് മൂലമാണെന്ന് കണ്ടാണ് നേരത്തെ പ്രവൃത്തി സമയം ക്രമീകരിച്ചത്. എന്നാല്‍ ക്രമീകരിച്ചിട്ടും തകരാര്‍ കണ്ടത് കണക്കിൽ എടുത്താണ് ഇന്ന് രാവിലെ മുതല്‍ തല്‍ക്കാലം മസ്റ്ററിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!