Connect with us

India

പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടാം,വിദ്യാർഥികളെ വിലയിരുത്താൻ പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി

Published

on

Share our post

ന്യൂഡൽഹി:വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു. വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും.

എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി.

ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ) എന്നിവയ്ക്കായാണ് ആദ്യഘട്ടത്തിൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) വികസിപ്പിച്ചിരിക്കുന്നത്. ഉയർന്നക്ലാസുകളിലേക്ക് അടുത്ത ഘട്ടത്തിൽ റിപ്പോർട്ട് കാർഡ് തയ്യാറാക്കുമെന്നും പരാഖ് മേധാവിയും സി.ഇ.ഒ.യുമായ ഇന്ദ്രാണി ഭാദുരി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ റിപ്പോർട്ട്‌ കാർഡ് അതേപടിയോ പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതിചെയ്തോ നടപ്പാക്കാം. സമഗ്രകാർഡുകൾ ഡിജിറ്റൽകാർഡാക്കി മാറ്റുമെന്നും ഇന്ദ്രാണി അറിയിച്ചു.

വിലയിരുത്തുന്നത് ഇങ്ങനെ

അക്കാദമിക് പഠനത്തിനപ്പുറം, വിദ്യാർഥികളുടെ സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ, പ്രശ്നപരിഹാരം, വൈകാരികഘടകങ്ങൾ, സർഗാത്മക കഴിവുകൾ എന്നിവ പുതിയ പ്രോഗ്രസ് കാർഡ് സംവിധാനത്തിൽ വിലയിരുത്തപ്പെടും. വിദ്യാർഥികൾക്ക് സ്വയംവിലയിരുത്തലിന് പുതിയ കാർഡിലുള്ള സംവിധാനം ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ഒന്നാംക്ലാസ് വിദ്യാർഥിയോട് ഒരു വൃത്തംവരയ്ക്കാൻ ആവശ്യപ്പെടുന്നു.

എനിക്ക് സ്വയം ചെയ്യാൻ കഴിഞ്ഞു, സുഹൃത്തുക്കളുടെ സഹായംതേടി, അധ്യാപകരുടെ നിർദേശം പാലിച്ചു എന്നീ മൂന്നുപ്രസ്താവനകൾ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രസ്താവനകൾക്ക് വിദ്യാർഥി ‘ഉണ്ട്, ഇല്ല, ഉറപ്പില്ല’ എന്നീ മറുപടികളിലൊന്ന് നൽകി സ്വയംമാർക്കിടാം. ഓരോ കുട്ടിക്കും സ്വന്തംപ്രകടനം മാത്രമല്ല, സഹപാഠികളെയും വിലയിരുത്താൻ കഴിയും. ഇതിലൂടെ വിദ്യാർഥികളുടെ സ്വയം അവബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനാകും.

മിഡിൽസ്റ്റേജിനായുള്ള പ്രോഗ്രസ് കാർഡിൽ വിദ്യാർഥിക്ക് ഒരുവർഷത്തേക്കുള്ള തന്റെ മെച്ചപ്പെടുത്തേണ്ട മേഖലകൾ, വികസിപ്പിക്കേണ്ട കഴിവുകൾ, ശീലങ്ങൾ എന്നിവ രേഖപ്പെടുത്താം. മാതാപിതാക്കളെ കുട്ടിയുടെ പഠനപ്രക്രിയയുടെ അവിഭാജ്യഘടകമാക്കുന്നതിലൂടെ സമഗ്രകാർഡ് വീടിനെയും സ്കൂളിനെയും ബന്ധിപ്പിക്കും.

ഗൃഹപാഠംചെയ്യാനുള്ള കഴിവ്, ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളുടെ പിന്തുടരൽ, വീട്ടിലെ പാഠ്യേതരപ്രവർത്തനങ്ങൾ, സ്‌ക്രീൻ സമയം തുടങ്ങിയവ സംബന്ധിച്ച് രക്ഷിതാക്കൾക്ക് കാർഡിൽ പൂരിപ്പിച്ചുനൽകാം.


Share our post

India

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.

ഫലം അറിയാന്‍

https://www.cbse.gov.in/

https://cbseresults.nic.in/

https://results.cbse.nic.in/


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!