Connect with us

Kerala

പ്ലസ്ടു കഴിഞ്ഞ മലയാളികൾക്ക് സൗജന്യമായി ജർമ്മനിയിൽ പോയി പഠിക്കാം, തൊഴിലവസരവും; നോർക്ക അപേക്ഷ ക്ഷണിച്ചു

Published

on

Share our post

തിരുവനന്തപുരം: പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിൽ ഉടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിൽ എത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താത്പര്യമുള്ളവര്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ജര്‍മ്മന്‍ ഭാഷയില്‍ A2, B1 ലെവല്‍ പാസ്സായവര്‍ക്ക് (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2023 ഏപ്രിലിനുശേഷം) മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധിക യോഗ്യതയായി പരിഗണിക്കും. 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Share our post

Kerala

ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രു​ടെ കു​ടി​യേ​റ്റം ക​ർ​ശ​ന ന​ട​പ​ടി​ക്കു കേ​ന്ദ്രം; ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Published

on

Share our post

കൊ​ല്ലം: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രെ​യും അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​യും പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​നി​ർ​ദേ​ശം.ഇ​ത്ത​രം കേ​സു​ക​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്ത​യ​ച്ചു. ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രു​ടെ കേ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധാ​റും മ​റ്റ് രേ​ഖ​ക​ളും സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന് കു​ടി​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​പ​ടി​ക​ൾ എ​ടു​ക്കു​ക​യും വേ​ണം. ചി​ല​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടും ആ​ധാ​റും ത​ര​പ്പെ​ടു​ത്തി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കും ക​ട​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ അ​ധി​ക​കാ​ലം ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യം.കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​ന​ധി​കൃ​ത രേ​ഖ​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​വ​രെ​യും കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ എ​ല്ലാ ആ​ധാ​ർ കാ​ർ​ഡു​ക​ളും പു​ന​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണം. ആ​ധാ​ർ ജ​ന​റേ​ഷ​നു വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സൂ​ഷ്മ പ​രി​ശോ​ധ​ന​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.സം​ശ​യാ​സ്പ​ദ​മാ​യ രേ​ഖ​ക​ളി​ൽ ആ​ധാ​ർ പ​രി​ഷ്ക​രി​ക്കാ​നോ പു​തി​യ​ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ ആ​യ ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ എ​ല്ലാ ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റ​ണം. നി​യ​മ​വി​രു​ദ്ധ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. മാ​ത്ര​മ​ല്ല വി​വ​രം ഉ​ട​ൻ എ​ഫ്ആ​ർ​ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും വേ​ണം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2024 ജ​നു​വ​രി മു​ത​ൽ 2025 ജ​നു​വ​രി വ​രെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു മാ​ത്രം 2,601 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!