കൊട്ടിയൂർ പഞ്ചായത്ത് 100% യൂസർ ഫീ ശേഖരണ പ്രഖ്യാപനവും ആദരവും

Share our post

കൊട്ടിയൂർ: പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ശുചിത്വ പരിപാലനത്തിനുള്ള പ്രതിമാസ യൂസർ ഫീ ശേഖരിച്ചതിന്റെ പ്രഖ്യാപനവും ഹരിതകർമസേനക്കുള്ള ആദരവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഹരിതകർമസേനയെ മൊമെന്റോ നൽകി ആദരിച്ചും പ്രഖ്യാപനം നടത്തിയും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതിരുത്തി അധ്യക്ഷയായി.

“മാലിന്യ മുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 100% യൂസർ ഫീ ശേഖരണ ആദ്യ ജില്ലയാകാനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായാണ് ആൾ താമസമുള്ള 4115 വീടുകളിൽ നിന്നും ഫെബ്രുവരി മാസം 15 ഹരിതകർമസേന അംഗങ്ങൾ വഴി പാഴ് വസ്തുക്കളും യൂസർ ഫീയും ശേഖരിച്ചത്.

പേരാവൂർ ബ്ലോക്കിൽ കൊട്ടിയൂർ കൂടാതെ കണിച്ചാറാണ് പ്രഖ്യാപനം നടത്തിയ മറ്റൊരു പഞ്ചായത്ത്.ഈ പ്രവർത്തനങ്ങളിൽ ഹരിതകർമസേനയെ സഹായിച്ച ഭരണസമിതി അംഗങ്ങൾക്കും, നിർവഹണ ഉദ്യോഗസ്ഥർക്കും, ഹരിതകേരളം മിഷൻ ആർ.പി നിഷാദ് മണത്തണക്കും ഹരിതകർമസേനയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പൊട്ടയിൽ, ഉഷ അശോക്കുമാർ, ജീജ പാനികുളങ്ങര, ബ്ലോക്ക് ശുചിത്വ ഓഫീസർ എ.കെ.സൽമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. രേഷ്മ,പഞ്ചായത്ത് സെക്രട്ടറി കെ.എസ്. സത്യൻ,വി.ഇ.ഒ. പ്രിൻസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിത, ഹരിതകർമസേന പ്രസിഡന്റ് ജിജി സണ്ണി, അസി. സെക്രട്ടറി രമേശ്‌ ബാബു, പഞ്ചായത്ത് അംഗം ജോണി ആമക്കാട്ട് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!