Connect with us

Kerala

നാല്‌ വാർഡൻമാർ, സി.സി.ടി.വി ക്യാമറകൾ; വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ

Published

on

Share our post

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനുപിന്നാലെ തിരുത്തൽ നടപടിയുമായി വെറ്ററിനറി സർവ്വകലാശാല. കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താണ് തീരുമാനം. പുതിയ വൈസ് ചാൻസിലറായി ഡോ. സി.സി. ശശീന്ദ്രൻ ചുമതലയേറ്റതിനുപിന്നാലെ സർവ്വകലാശാല ആസ്ഥാനത്ത് ചൊവ്വാഴ്ച ചില യോ​ഗങ്ങൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.

ഹോസ്റ്റലിൽ നാല്‌ വാർഡൻമാരെ നിയോഗിക്കാനാണ് സർവകലാശാല തീരുമാനം. മൂന്നുനിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിന് ഓരോനിലയ്ക്കും ഓരോ വാർഡന് ചുമതലനൽകും. അതിനുപുറമേ ഒരു അസിസ്റ്റന്റ് വാർഡന് ഹോസ്റ്റലിന്റെ മൊത്തത്തിലുള്ള ചുമതലയുമുണ്ടാവും. ഈ നാലുപേർക്കായിരിക്കും എന്തുണ്ടായാലുമുള്ള ഉത്തരവാദിത്വം. ഹോസ്റ്റലിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും.

 

ഇതോടൊപ്പം വനിതാഹോസ്റ്റലിലും സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ഹോസ്റ്റലിൽനിന്ന് പുറത്തുപോവുകയും തിരികെ കയറുകയുംചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾ കൃത്യമായി അറിയാൻ ബയോമെട്രിക് സംവിധാനം കൊണ്ടുവരാനും പദ്ധതിയുണ്ട്. അത് നടപ്പാക്കിയാൽ കാർഡ് സ്‌വൈയ്പ്‌ചെയ്തുമാത്രമേ വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാൻകഴിയൂ. കൂടുതൽ വാർഡൻമാരെ നിയമിക്കുന്നുണ്ടെങ്കിലും അവർ ഹോസ്റ്റലിൽ കുട്ടികൾക്കൊപ്പം താമസിക്കില്ല. കുട്ടികൾക്കൊപ്പം റെഡിഡന്റ് ട്യൂട്ടർ തസ്തികയുണ്ടാക്കണം. അക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

നിലവിൽ നാലരവർഷമായി ഒരു അസിസ്റ്റന്റ് വാർഡനായിരുന്നു 130 കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതല. കോളേജിൽ ഒരു ലൈംഗികാതിക്രമ പരാതിയുണ്ടായപ്പോൾ മുൻ വൈസ് ചാൻസലറോട് ഹോസ്റ്റലിൽ റെസിഡന്റ് ട്യൂട്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് പരിഗണിച്ചിരുന്നില്ല.60 പേർക്ക് താമസിക്കാവുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിൽ 130 പേരാണ് താമസിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിലും 300 പേരുണ്ട്. അസൗകര്യങ്ങൾക്ക് നടുവിലാണ് കുട്ടികൾ കഴിയുന്നത്.

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളേജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലം​ഗ കമ്മീഷനെ വി.സി ഡോ. സി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും കഴിഞ്ഞദിവസമാണ് വി.സി. സസ്‌പെന്‍ഡ് ചെയ്തത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Share our post

Kerala

ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രു​ടെ കു​ടി​യേ​റ്റം ക​ർ​ശ​ന ന​ട​പ​ടി​ക്കു കേ​ന്ദ്രം; ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Published

on

Share our post

കൊ​ല്ലം: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രെ​യും അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​യും പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​നി​ർ​ദേ​ശം.ഇ​ത്ത​രം കേ​സു​ക​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്ത​യ​ച്ചു. ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രു​ടെ കേ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധാ​റും മ​റ്റ് രേ​ഖ​ക​ളും സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന് കു​ടി​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​പ​ടി​ക​ൾ എ​ടു​ക്കു​ക​യും വേ​ണം. ചി​ല​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടും ആ​ധാ​റും ത​ര​പ്പെ​ടു​ത്തി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കും ക​ട​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ അ​ധി​ക​കാ​ലം ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യം.കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​ന​ധി​കൃ​ത രേ​ഖ​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​വ​രെ​യും കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ എ​ല്ലാ ആ​ധാ​ർ കാ​ർ​ഡു​ക​ളും പു​ന​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണം. ആ​ധാ​ർ ജ​ന​റേ​ഷ​നു വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സൂ​ഷ്മ പ​രി​ശോ​ധ​ന​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.സം​ശ​യാ​സ്പ​ദ​മാ​യ രേ​ഖ​ക​ളി​ൽ ആ​ധാ​ർ പ​രി​ഷ്ക​രി​ക്കാ​നോ പു​തി​യ​ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ ആ​യ ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ എ​ല്ലാ ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റ​ണം. നി​യ​മ​വി​രു​ദ്ധ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. മാ​ത്ര​മ​ല്ല വി​വ​രം ഉ​ട​ൻ എ​ഫ്ആ​ർ​ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും വേ​ണം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2024 ജ​നു​വ​രി മു​ത​ൽ 2025 ജ​നു​വ​രി വ​രെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു മാ​ത്രം 2,601 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!