Connect with us

Kannur

വരൾച്ച: മുന്നൊരുക്കം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണം

Published

on

Share our post

ക​ണ്ണൂ​ർ: വ​ര​ള്‍ച്ച നേ​രി​ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​വും മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ നി​ർ​ദേ​ശി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ ക​ടു​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​തി​നാ​ല്‍ ജാ​ഗ്ര​ത​യോ​ടെ ഈ ​സാ​ഹ​ച​ര്യ​ത്തെ കാ​ണ​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ 13 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ വ​ര​ള്‍ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ച​പ്പാ​ര​പ്പ​ട​വ്, ചെ​റു​പു​ഴ, ചി​റ​ക്ക​ല്‍, ക​ണി​ച്ചാ​ര്‍, കാ​ങ്കോ​ല്‍ -ആ​ല​പ്പ​ട​മ്പ്, കേ​ള​കം, കീ​ഴ​ല്ലൂ​ര്‍, ന​ടു​വി​ല്‍, ന്യൂ​മാ​ഹി, പെ​രി​ങ്ങോം-​വ​യ​ക്ക​ര, രാ​മ​ന്ത​ളി, പാ​നൂ​ര്‍, ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വ​യാ​ണ് വ​ര​ള്‍ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും റി​പ്പോ​ര്‍ട്ട് ചെ​യ്ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ.

യോ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, സ​ബ് ക​ല​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, ഡി.​എ​ഫ്.​ഒ വൈ​ശാ​ഖ്, ഡി.​എം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ കെ. ​അ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം

കു​ടി​വെ​ള്ള​ക്ഷാ​മം സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നു​ള്ള ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നാ​ണ്.

പ്രാ​ദേ​ശി​ക​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള ത​ണ്ണീ​ര്‍പ്പ​ന്ത​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക, കി​യോ​സ്‌​കു​ക​ള്‍ പ​രി​ശോ​ധി​ച്ച് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലെ ജ​ല​വി​ത​ര​ണം, അ​തി​നാ​യി ഫി​ല്ലി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ഒ​രു​ക്ക​ല്‍, ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ജ​ല​മ​ലി​നീ​ക​ര​ണ​മി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ല്‍, പൊ​തു​കി​ണ​റു​ക​ളു​ടെ സം​ര​ക്ഷ​ണം, പു​ന​രു​ജ്ജീ​വ​നം, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം, പ​രി​ധി​യി​ലു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​രു​ന്നു​ക​ള്‍ ഉ​റ​പ്പു വ​രു​ത്ത​ല്‍, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് നി​ര്‍വ​ഹി​ക്ക​ണം.

ശ്ര​ദ്ധ​വേ​ണം

വേ​ന​ല്‍ക്കാ​ല രോ​ഗ ബോ​ധ​വ​ത്ക​ര​ണം, ആ​ശു​പ​ത്രി​ക​ളി​ലെ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും സ​മ​യ​ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ല്‍, ഒ.​ആ​ര്‍.​എ​സ്, ശു​ദ്ധ​ജ​ലം ഐ​സ് പാ​ക്ക് എ​ന്നി​വ പി.​എ​ച്ച്.​സി​ക​ളി​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും ഉ​റ​പ്പ് വ​രു​ത്ത​ല്‍, ക​ടു​ത്ത ചൂ​ടി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും രോ​ഗ​ങ്ങ​ളും നി​രീ​ക്ഷി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍വ​ഹി​ക്ക​ണം.


Share our post

Kannur

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Published

on

Share our post

കണ്ണൂര്‍: താലൂക്കിലെ എളയാവൂര്‍ വില്ലേജില്‍പ്പെട്ട എളയാവൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്‍പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും


Share our post
Continue Reading

Kannur

കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ

Published

on

Share our post

മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്‌ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്‌തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.


Share our post
Continue Reading

Kannur

ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ

Published

on

Share our post

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്.ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂ എം.എസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!