വനിതാദിനം കെ.എസ്.ആര്‍.ടി.സിയിലാക്കാം; എല്ലാ യൂണിറ്റില്‍ നിന്നും ടൂര്‍ പാക്കേജുകള്‍

Share our post

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ക്കായി പ്രത്യേക യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് എട്ടിന് എല്ലാ യൂണിറ്റില്‍നിന്നും കൊച്ചി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ട്രിപ്പുകളുണ്ടാവും.

കൂടാതെ വനിതകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രത്യേക ട്രിപ്പുകളും നടത്തും. കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, മറ്റ് സംഘങ്ങള്‍ എന്നിവയ്ക്ക് മാര്‍ച്ച് എട്ടുമുതല്‍ 15 വരെ യാത്രയില്‍ പങ്കുചേരാം.

നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടര്‍ലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9846100728, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!