ട്രഷറി നിക്ഷേപം: ആകര്‍ഷകമായ പലിശനിരക്ക്

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ ട്രഷറികളില്‍ നിക്ഷേപിക്കുന്ന 91 ദിവസത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ എന്നിവ തനത് ഫണ്ട്/ ലാഭം എന്നിവയില്‍ നിന്നും അഞ്ചുകോടി രൂപക്ക് മുകളിലുള്ള തുക ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ ആറുമാസം മുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശയും ലഭിക്കും.