തൊണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍

പേരാവൂര്‍: തുണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,തിരുവായുധമെഴുന്നള്ളത്ത്,കുഴിയടുപ്പില്‍ തീക്കൂട്ടല്‍. 21 ന് പുലര്‍ച്ചെ നരമ്പില്‍ ഭഗവതി തോറ്റം,കണ്ണങ്ങോട്ട് ഭഗവതി,പുള്ളൂര്‍കാളി എന്നീ തെയ്യക്കോലങ്ങള്‍,വൈകുന്നേരം മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം,കൂടിയാട്ടം,താലപ്പൊലി,വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം,കുറിച്യരുടെ ഗോത്ര ആരാധന. 22ന് പുലര്‍ച്ചെ നരമ്പില്‍ ഭഗവതി,മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റം ,രാവിലെ കണ്ണങ്ങോട്ട് ഭഗവതി,വിഷ്ണുമൂര്‍ത്തി,പുള്ളൂര്‍ക്കാളി ,ഉച്ചക്ക് മേലേരി കയ്യേല്‍ക്കല്‍,മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍,ഭഗവതിയുടെ തിരുനൃത്തം,രാത്രി തിരുമുടി ആറാടിക്കല്‍.