കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനി വരെ

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനിവരെ (മാർച്ച് 6,7,8,9) നടക്കും.ബുധനാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ.
വ്യാഴാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര.
വെള്ളിയാഴ്ച വിവിധ വെള്ളാട്ടങ്ങൾ.ശനിയാഴ്ച വിവിധ തിറകൾ കെട്ടിയാടും.അടിയറ,മൊതകലശം തെറ്റുവഴി കരിമ്പൊയിൽ നിന്നും അടിയറ കലശങ്ങൾ പുഴക്കൽ,ചെവിടിക്കുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും പുറപ്പെട്ട് രാത്രി എട്ടിന് ക്ഷേത്രത്തിലെത്തും.